X

സുനന്ദ പുഷ്‌കറിന്റെ മരണം; ശശി തരൂറിനെതിരെ കുറ്റം ചുമത്തുന്നതില്‍ വിധി ഇന്ന്

സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ ശശി തരൂര്‍ എംപിക്കെതിരായി കുറ്റം ചുമത്തുന്നതില്‍ വിധി ഇന്ന്. ഡല്‍ഹി റോസ് റവന്യൂ കോടതിയാണ് വിധി പറയുക.

2014ല്‍ നടന്ന സംഭവത്തില്‍ ശശി തരൂരിനെതിരെ ആത്മഹത്യാ പ്രേരണാ കുറ്റമോ കൊലപാതകക്കുറ്റമോ ചുമത്താനുള്ള തെളിവുകളുണ്ടെന്നാണ് ഡല്‍ഹി പൊലീസിന്റെ വാദം. എന്നാല്‍ സുനന്ദ പുഷ്‌കറിന് നിരവധി അസുഖങ്ങളുണ്ടായിരുന്നെന്നും മരണം സ്വാഭാവികമാണെന്നുമാണ് ശശി തരൂരിന്റെ വാദം.

2014 ജനുവരി പതിനേഴിനാണ് ഡല്‍ഹിയിലെ ആഡംബര ഹോട്ടലില്‍ സുനന്ദയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

web desk 1: