കോഴിക്കോട്: കനത്ത ചൂടില്‍ സംസ്ഥാനം വെന്തുരുകുന്നു. ഇന്ന് മാത്രം 39 പേര്‍ക്കാണ് സൂര്യാതപമേറ്റത്. കൊല്ലത്ത് 19 പേര്‍ക്കും കണ്ണൂരില്‍ മൂന്നുപേര്‍ക്കും ആലപ്പുഴ, എറണാകുളം, കോട്ടയം, പാലക്കാട്, കാസര്‍കോട് ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് പൊള്ളലേറ്റത്. ആലപ്പുഴ കായംകുളത്ത ബേക്കറി ഉടമ അബ്ദുല്ലക്കും പാലക്കാട് പരുതൂരില്‍ ടാങ്ക് വൃത്തിയാക്കുന്നതിനിടെ കരിയണ്ണൂര്‍ കുന്നുമ്മല്‍ അബ്ദുള്‍ മനാഫിനുമാണ് പൊള്ളലേറ്റത്. തോളില്‍ പൊള്ളലേറ്റ അബ്ദുള്ളയെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതുവരെ ഇരുനൂറോളം പേര്‍ക്ക് സൂര്യാതപം ഉണ്ടായതായി ആരോഗ്യ മന്ത്രി കെ.കെ ശൈലജ പറഞ്ഞു. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ചികിത്‌സാ മാര്‍ഗ നിര്‍ദേശങ്ങള്‍ സ്വകാര്യ ആശുപത്രികള്‍ക്കും നല്‍കിയിട്ടുണ്ട്. ഒരാഴ്ച കൂടി ചൂട് നിലനില്‍ക്കുമെന്നാണ് മുന്നറിയിപ്പെന്നും ജാഗ്രത തുടരണമെന്നും മന്ത്രി പറഞ്ഞു. ജലജന്യരോഗങ്ങള്‍ക്കെതിരെ കരുതിയിരിക്കണമെന്നും മന്ത്രി പറഞ്ഞു.