X
    Categories: localNews

മലപ്പുറം ജില്ലയില്‍ തീച്ചൂട്; 40 ഡിഗ്രിയില്‍ തൊട്ടു; നാടാകെ വരളുന്നു; ഇത്രയും ഉയര്‍ന്ന ചൂട് വര്‍ഷങ്ങള്‍ക്ക് ശേഷം

വേനല്‍മഴ സംസ്ഥാനത്ത് പലയിടത്തും ലഭിക്കുന്നുണ്ടെങ്കിലും ജില്ലയിലെ താപനില ഉയര്‍ന്നു തന്നെ. മാര്‍ച്ച് 12ന് നിലമ്പൂരില്‍ രേഖപ്പെടുത്തിയ 39.5 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഇതുവരെ ജില്ലയിലെ ഉയര്‍ന്ന താപനില.എന്നാല്‍, ഇന്നലെ പാലേമാട് സ്‌കൂളില്‍ സ്ഥാപിച്ച ഓട്ടമാറ്റിക് വെതര്‍ സ്റ്റേഷനില്‍ (അണട) രേഖപ്പെടുത്തിയ താപനില 40 ഡിഗ്രിയാണ്. ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന താപനിലയാണിത്.

മുണ്ടേരിയിലെ വെതര്‍ സ്റ്റേഷനിലും താപനില 40 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി മാനം മൂടിനിന്നെങ്കിലും മഴ ലഭിച്ചില്ല. വേനല്‍മഴ ലഭിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ ചൂട് കഠിനമാകും. വര്‍ഷങ്ങള്‍ക്കു ശേഷമാണ് ജില്ലയില്‍ താപനില ഇത്രയും ഉയര്‍ന്നുനില്‍ക്കുന്നത്.

അതേസമയം, ഇന്ന് ഉച്ചക്കും കൊണ്ടോട്ടി അടക്കമുള്ള ചിലയിടങ്ങളില്‍ നേരിയ തോതില്‍ വേനല്‍ മഴ ലഭിച്ചു. പക്ഷേ ഇതൊന്നും ചൂടിനെ തണുപ്പിക്കാന്‍ മാത്രം ഇല്ലായിരുന്നു. എന്നാല്‍ മലപ്പുറം ജില്ലയിലടക്കം സംസ്ഥാനത്തു മിക്ക ജില്ലകളിലും വരുന്ന നാലു ദിവസം മിതമായ തോതില്‍ മഴ ലഭിക്കുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

webdesk13: