മനാമ: വേനല്‍ അവധിക്കാലവും ഹജ്ജ് സീസണും കണക്കിലെടുത്ത് യാത്രക്കാര്‍ക്ക് പ്രയാസം നേരിടാത്തവിധം സൗകര്യങ്ങളൊരുക്കുന്നതിന്റെ ഭാഗമായി ബഹ്‌റൈന്‍ വിമാനത്താവളത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചു.
യാത്രക്കാരുടെ കൂടുതല്‍ മെച്ചപ്പെട്ട സൗകര്യം ഒരുക്കുകയൈന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മുന്‍വര്‍ഷത്തേക്കാള്‍ ഇത്തവണ കൂടുതല്‍ യാത്രക്കാര്‍ ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
2022ല്‍ 6.9 ദശലക്ഷം പേരാണ് ബഹ്‌റൈന്‍ വിമാനത്താവളത്തിലൂടെ യാത്ര ചെയ്തത്. 2021നേക്കാള്‍ 127.5ശതമാനം കൂടുതല്‍ പേരാണ് 2022ല്‍ യാത്ര ചെയ്തത്. ഒറ്റവര്‍ഷംകൊണ്ട് മുപ്പതുലക്ഷം യാത്രക്കാരുടെ വര്‍ധനവാണ് കഴിഞ്ഞവര്‍ഷം രേഖപ്പെടുത്തിയത്.
ഇതിന്റെ പശ്ചാത്തലത്തിലാണ് ഈ വര്‍ഷം കൂടുതല്‍ ഉദ്യോഗസ്ഥരെയും അനുബന്ധ ജീവനക്കാരെയും നിയോഗിച്ചിട്ടുള്ളത്. യാത്രക്കാര്‍ക്ക മെച്ചപ്പെട്ട സേവനവും ഉയര്‍ന്ന പരിഗണനയും ഉറപ്പാക്കുമെന്ന് വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി.