കേരളത്തില്‍ കൊടും ചൂടിന് ആശ്വസമായി സംസ്ഥാനത്ത് ഇന്ന് മുതല്‍ വേനല്‍ മഴയ്ക്ക് സാദ്യതയെന്ന് പ്രവചനം. ഇന്ന് ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. നിലവില്‍ തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലുമാണ് മഴ പ്രതീക്ഷിക്കുന്നത്.
കൊല്ലം, കോട്ടയം, തിരുവന്തപുരം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിലാണിന്ന് മഴയ്ക്ക് സാധ്യത. അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിപ്പ് നല്‍കി. ബുധനാഴ്ച മുതല്‍ കൂടുതല്‍ മഴ ലഭിച്ചേക്കും.
ഈ ദിവസങ്ങളില്‍ താപനില അധികം ഉയരാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓട്ടോമാറ്റിക് വെതല്‍ സ്‌റ്റേഷന്‍ കണക്ക് പ്രകാരം കഴിഞ്ഞ ദിവസം പാലക്കാട് ജില്ലയിലെ എരിമയൂര്‍ മേഖലയില്‍ 41.1 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തിയിരുന്നു. കേരളത്തിലെ കഴിഞ്ഞ ദിവസത്തെ ഏറ്റവും ഉയര്‍ന്ന താപനിലയാണിത്.