X

കൊടുംചൂടിന് ആശ്വാസമായി വേനല്‍മഴ

ഈ വേനലിലെ കൊടും ചൂടിന് ആശ്വാസമായി പരക്കെ കനത്ത മഴ. സംസ്ഥാനത്ത് ഇന്ന് വൈകിട്ട് 5 മണിയോടെയാണ് പലയിടത്തും മഴ പെയ്തത്. കനത്ത മഴയാണ് വടക്കന്‍ കേരളത്തില്‍ പെയ്തത്. പാലക്കാട് ,മലപ്പുറം , കോഴിക്കോട് , തിരുവനന്തപുരം ജില്ലകളില്‍ സാമാന്യം നല്ല മഴ പെയ്തു.ഇതാദ്യമായാണ് വടക്കന്‍ ജില്ലകളില്‍ ഇത്തവണ മഴ പരക്കെ പെയ്യുന്നത്. 42 ഡിഗ്രി വരെ ചൂടില്‍ വെന്ത് പൊരിഞ്ഞ നാടിന മഴ വലിയ ആശ്വാസമായി.

കനത്ത കാറ്റോടെയാണ് മഴ എത്തിയത്. കടലിലും നല്ല മഴയാണ്.മീന്‍പിടുത്തക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.അതേസമയം പാലക്കാട്ട് ആലിപ്പഴ വര്‍ഷവുമുണ്ടായി.

webdesk11: