X
    Categories: CultureMoreNewsViews

സംവരണം നിര്‍ത്തലാക്കണമെന്ന് ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍

ന്യൂഡല്‍ഹി: ഉദ്യോഗത്തിലും വിദ്യാലയ പ്രവേശനത്തിലും പിന്നോക്ക ന്യൂനപക്ഷ സംവരണം നിര്‍ത്താലക്കണമെന്ന് ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍. 10 വര്‍ഷത്തേക്ക് മാത്രമായി തുടങ്ങിവെച്ച സംവരണം തുടരേണ്ടതുണ്ടോ എന്ന് അതിന്റെ ഗുണം അനുഭവിക്കുന്നവര്‍ ചിന്തിക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു. സംഘപരിവാര്‍ അനുകൂല കൂട്ടായ്മ റാഞ്ചിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സ്പീക്കര്‍.

സംവരണം രാജ്യത്ത് മാറ്റമുണ്ടാക്കില്ല. സംവരണം സംബന്ധിച്ച മനോഭാവത്തില്‍ മാറ്റമുണ്ടാകണം. എന്താണ് സംവരണത്തിന്റെ ഉപയോഗമെന്ന് ചിന്തിക്കണം. 10 വര്‍ഷം കൊണ്ട് സംവരണം കൊണ്ട് സാമൂഹിക സംതുലനം സാധ്യമാകുമെന്നായിരുന്നു അംബേദ്കറുടെ പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു.

അതേസമയം സ്പീക്കറുടെ പ്രസ്താവനക്കെതിരെ ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ് രംഗത്തെത്തി. ഭരണഘടനാ പദവിയുള്ള സ്പീക്കര്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. 10 വര്‍ഷ സംവരണം നിയമനിര്‍മാണ സഭയുടെ കാര്യത്തിലാണ് അംബേദ്കര്‍ പറഞ്ഞത്. സര്‍ക്കാര്‍ ഉദ്യോഗത്തിന്റെ കാര്യത്തിലല്ല. സംവരണത്തില്‍ തൊടാന്‍ ഒരാള്‍ക്കും ചങ്കൂറ്റം ഉണ്ടാവില്ലെന്നും തേജസ്വി യാദവ് പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: