ആശുപത്രി പരിസരത്ത് വിദ്യാര്‍ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി. സുല്‍ത്താന്‍ ബത്തേരി ആശുപത്രി പരിസരത്തു നിന്നാണ് കോളിയാടി ഉമ്മളത്തില്‍ വിനോദിന്റെ മകള്‍ അക്ഷര (19)യെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
മകളെ കാണാനില്ലെന്ന് പറഞ്ഞ് രക്ഷിതാക്കള്‍ പൊലീസിന് പരാതി നല്‍കിയിരുന്നു. ആശുപത്രി പരിസരത്ത് നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തിന് സമീപമാണ് അക്ഷരയെ കണ്ടെത്തിയത്. കെട്ടിടത്തിന്റെ മുകളില്‍നിന്നു വീണ് പരിക്കേറ്റതിന്റെ പാടുകള്‍ ശരീരത്തിലുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.