മൂന്നു സംഘഗാനങ്ങളിൽ മിന്നും വിജയം കരസ്ഥമാക്കി അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂൾ. ഹൈസ്കൂൾ വിഭാഗം മലയാളം ഉറുദു അറബി സംഘഗാനങ്ങളിലാണ് സുല്ലമുസലാമിന്റെ വിജയ തേരോട്ടം. കഴിഞ്ഞ വർഷങ്ങളിലും സംഘ ഗാനങ്ങൾ നേടിയെടുത്തിരുന്നു ഈ മിടുക്കി കുട്ടികൾ. നുഹാ സജീർ. റിസ റഹ്മത്ത്. റൈഷ ഗൈസ്. അഫ്രിൻ. റിസ കാരാട്ടിൽ. നഹറിൻ. മലീഹ പർവീൻ. ഫാത്തിമ ഹന്നത്. ഫഹ്‌മിത. ഫൈഹ.അയാന റഹ്മാൻ.ഇവരാണ് ടീം അംഗങ്ങൾ.
കേരളീയ പൈതൃകത്തെ കുറിച്ച് രചിച്ച മലയാള സംഘഗാനം ഷിജിൽ കൊടുങ്ങല്ലൂരാണ് രചിച്ചത്. ഗഫൂർ കൊളത്തൂരാണ് ഉറുദു സംഘഗാനം രചിച്ചത്. നസീർ ചെറുവാടിയും ഹസനത് ടീച്ചറുമാണ് അറബിക് സംഘഗാനം രചിച്ചത്. സംഗീത അധ്യാപകൻ ഹക്കീം പുൽപ്പറ്റയുടെ കീഴിലാണ് പരിശീലനം. മുൻകാലങ്ങളിൽ സംസ്ഥാന കലോത്സവങ്ങളിൽ പലതവണ ഒന്നാം സ്ഥാനം നേടിയ ഹക്കീം പുൽപ്പറ്റയുടെ അനുഭവസമ്പത്തും വിദ്യാർത്ഥികളുടെ നിരന്തരമായ പരിശീലനമാണ് സുല്ലമുസലാമിന് തിളക്കമുള്ള വിജയം സമ്മാനിച്ചത്.
3 സംഘഗാനങ്ങളിലെ ടീം ലീഡർ റൈഷ ഗൈഷ എന്ന കുട്ടിക്ക് അറബി പദ്യത്തിലും A ഗ്രേഡ് ലഭിച്ചിട്ടുണ്ട് .കഴിഞ്ഞ 5വർഷങ്ങളായി സംസ്ഥാനതലത്തിൽ ഹകീം മാഷും ടീമും പങ്കെടുക്കുന്നുണ്ട്.1970 മുതൽ 2007 വരെ സംസ്ഥാന കലോത്സവങ്ങളിൽ കെ വി അബൂട്ടി മാഷിന്റെ ശിക്ഷണത്തിൽ ആയിരുന്നു.2018 ലാണ് ഹക്കീം സാർ സുല്ലിമിലേക്ക് എത്തുന്നത് അതിനുശേഷം ഉള്ള എല്ലാ സംസ്ഥാന കലോത്സവങ്ങളിലും സംഗീത അധ്യാപകൻ ഹക്കീമാഷിന്റെ കുട്ടികൾ സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കുന്നുണ്ട്.
അറബി മാത്രം പഠിക്കുന്ന കുട്ടികളാണ് മറ്റു ഭാഷകളിലെ സംഘഗാനങ്ങളും സ്വന്തമാക്കുന്നത്. പാട്ട് പഠിക്കാത്ത കുട്ടികളെയാണ് ചിട്ടയായ രീതിയിൽ വാർത്തെടുക്കുന്നത്. പ്രശസ്ത മാപ്പിളകവി മർഹൂം അബ്ദുൽ ഖാദർ പുൽപ്പറ്റയുടെ മകനാണ്. മീഡിയവൺ 14ആം രാവ് സീസൺ 4ലെയും 5ലെയും ജേതാവാണ്.ഭാര്യ ഷാദിയ നല്ലൊരു ഗായികയാണ് ബാലുശ്ശേരി ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെസംഗീത അധ്യാപികയാണ്.