സ്പീക്കറുടെ ഗണപതി പരാർമശത്തിനെതിരെ എൻഎസ്എസ് നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് ജി സുകുമാരൻ നായർ വ്യക്തമാക്കി. ഇന്ന് ചേർന്ന എൻഎസ്എസ് ഡയറക്ടർ ബോർഡ് യോഗത്തിനുശേഷം പുറത്തിറക്കിയ വാർത്താകുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.മിത്ത് വിവാദത്തിൽ കൂടുതൽ പരസ്യ പ്രതിഷേധം വേണ്ടെന്ന നിലപാടാണ് ഇന്നത്തെ എൻഎസ്എസ് യോഗമെടുത്തത്. സ്പീക്കറെ സർക്കാർ ഇടപെട്ടു തിരുത്തിയില്ലെങ്കിൽ നിയമപരമായി മുന്നോട്ടു നീങ്ങാനാണ് നായർ സർവീസ് സൊസൈറ്റിയുടെ ഡയറക്ടർ ബോർഡ് യോഗം തീരുമാനമെന്നാണ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ അറിയിച്ചത്.
അതേസമയം എൻഎസ്എസ് എടുത്തത് അന്തസ്സുള്ള തീരുമാനമാണെന്ന് കെ ബി ഗണേഷ് കുമാർ പറഞ്ഞു. മുതലെടുപ്പ് രാഷ്ട്രീയത്തിന് നിന്നു കൊടുക്കാതെ നിയമപരമായി നേരിടും എന്നതാണ് എൻഎസ്എസ് നിലപാട്. കൂടുതൽ സമരങ്ങൾ പ്രഖ്യാപിക്കാത്തതും അതുകൊണ്ടാണെന്ന് ഗണേഷ് വ്യക്തമാക്കി.