തിരുവനന്തപുരം: ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ശ്രീകാര്യം പാങ്ങപ്പാറയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വഞ്ചിയൂർ അമ്പലത്തുമുക്ക് സ്വദേശി സുനിൽ, ഭാര്യ റൂബി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനുള്ളിലാണ് മൃതദേഹങ്ങൾ കണ്ടെത്തി. മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.