പാലക്കാട് പശ്ചിമഘട്ട സംരക്ഷണം വൈകുന്നതില്‍ പ്രതിഷേധിച്ച് പരിസ്ഥിതി പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തു. പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി കെ.വി ജയപാലനാണ് മരിച്ചത്. വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പശ്ചിമഘട്ടം സംരക്ഷിക്കാന്‍ ആരും തയ്യാറാനുന്നില്ലെന്നും അതിനാല്‍ ആത്മഹത്യ ചെയ്യുകയാണെന്നും സുഹൃത്തുകള്‍ക്ക് കത്തെഴുതി അയച്ച ശേഷമാണ് ആത്മഹത്യ ചെയ്തത്. ആറാം തിയതിയാണ് ഇദ്ദേഹം കത്ത് സുഹൃത്തുക്കള്‍ക്ക് അയച്ചത്. പിന്നീട് ഏഴാം തിയ്യതി ജയപാലനെ സ്വന്തം വീട്ടില്‍ ആത്മഹത്യയ്ക്ക ശ്രമിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്വന്തം മാതാവിനെ തിരിച്ചറിയാന്‍ കഴിയാത്തതും മതിയായ സംരക്ഷണവും പരിഗണനയും നല്‍കാത്തതുമായ ജീവിതം ആത്മഹത്യാപരമാകുമെന്ന സന്ദേശത്തിന്റെ ഗൗരവം ഉള്‍കൊള്ളുവാനായി ആത്മഹത്യയിലൂടെ ഞാനപേക്ഷിക്കുന്നു എന്നാണ് കുറിപ്പില്‍ അദ്ദേഹം പറയുന്നത്.
- 2 years ago
webdesk14