X
    Categories: keralaNews

ഇനിയും ചിരിച്ച് അഭിനയിക്കാന്‍ വയ്യ; ജോലി കിട്ടാത്തതിനാല്‍ ആത്മഹത്യ ചെയ്ത ഉദ്യോഗാര്‍ത്ഥിയുടെ ആത്മഹത്യാക്കുറിപ്പ്

തിരുവനന്തപുരം: ഇനിയും ചിരിച്ച് അഭിനയിക്കാന്‍ വയ്യ; ജോലി കിട്ടാത്തതിനാല്‍ ആത്മഹത്യ ചെയ്ത ഉദ്യോഗാര്‍ത്ഥിയുടെ ആത്മഹത്യാക്കുറിപ്പ് പരീക്ഷയില്‍ ഉന്നത റാങ്ക് നേടിയിട്ടും ജോലി ലഭിക്കാത്തതിനാല്‍ ആത്മഹത്യ ചെയ്ത അനുവിന്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. കഠിനാധ്വാനം ചെയ്ത് മികച്ച റാങ്ക് നേടിയിട്ടും ജോലി ലഭിക്കാത്തതാണ് അനുവിന്റെ ആത്മഹത്യക്ക് കാരണമായത്. ‘കുറച്ചുദിവസമായി ആഹാരം വേണ്ട, ശരീരമാകെ വേദന പോലെ, എന്തു ചെയ്യണമെന്നറിയില്ല, കുറച്ചു ദിവസമായി ആലോചിക്കുന്നു, ആരുടെ മുമ്പിലും ചിരിച്ച് അഭിനയിക്കാന്‍ വയ്യ. എല്ലാത്തിനും കാരണം ജോലി ഇല്ലായ്മ…സോറി’-ഇതാണ് അനു ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്.

പിഎസ് സിയുടെ എക്സൈസ് ഓഫീസര്‍ റാങ്ക് ലിസ്റ്റില്‍ 76-ാം റാങ്കുകാരനായിരുന്നു അനു. എന്നാല്‍ റാങ്ക് ലിസ്റ്റ് റദ്ദായതിനെ തുടര്‍ന്ന് ജോലി ലഭിച്ചില്ല. മികച്ച റാങ്ക് നേടിയിട്ടും ജോലി ലഭിക്കാത്തത്തില്‍ അനു കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

കൂലിപ്പണി ചെയ്ത് കഠിനാധ്വാനത്തിലൂടെയാണ് അനു ബിരുദപഠനം പൂര്‍ത്തിയാക്കിയത്. ഒരു വര്‍ഷമാണ് എക്സൈസ് ഇന്‍സ്പെക്ടര്‍ റാങ്ക് ലിസ്റ്റിന്റെ കാലാവധി. അനു ഉള്‍പ്പെട്ട റാങ്ക് ലിസ്റ്റിന്റെ കാലാവധി ഏപ്രിലില്‍ അവസാനിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ രണ്ട് മാസം കൂടി ലിസ്റ്റ് നീട്ടിയെങ്കിലും കാലാവധി ജൂണില്‍ അവസാനിച്ചപ്പോള്‍ 72 പേര്‍ക്കാണ് നിയമനം കിട്ടിയത്. ജോലി ലഭിക്കാത്ത മാനസിക വിഷമമാണ് ആത്മഹത്യക്ക് കാരണമെന്ന് അനു ആത്മഹത്യാക്കുറിപ്പില്‍ എഴുതിവെച്ചിരുന്നു.

 

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: