തൃശൂരില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ തൂങ്ങിമരിച്ച നിലയില്‍

തൃശൂരില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച നിലയില്‍. കാറളത്ത് കുഴുപള്ളി സ്വദേശി മോഹനന്‍, ഭാര്യ മിനി, മകന്‍ ആദര്‍ശ് എന്നിവരാണ് മരിച്ചത്. വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് അയല്‍ക്കാര്‍ മൃതദേഹങ്ങള്‍ കാണുന്നത്. മോഹനനെയും, ആദര്‍ശിനെയും വീട്ടിലെ ഹാളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മിനിയുടെ മൃതദേഹം കിടപ്പുമുറിയിലും.

മരണകാരണം വ്യക്തമായിട്ടില്ല. ഇവരെ ആരെയും വീടിന് പുറത്തേക്ക് കാണാതിരുന്നപ്പോള്‍ ബന്ധുക്കള്‍ കൂടിയായ അയല്‍ക്കാര്‍ ഫോണില്‍ വിളിച്ചപ്പോള്‍ പ്രതികരണമില്ലാതായപ്പോള്‍ വീടിന്റെ പിന്‍വശത്തെ വാതില്‍ ചവിട്ടിത്തുറന്ന് അകത്തു കടന്നപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

webdesk14:
whatsapp
line