X

കൊല്ലത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

കൊല്ലം കുമ്മളിയില്‍ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വട്ടത്താമര മണ്ണൂര്‍ വിളകത്ത് വീട്ടില്‍ ജന്നത്ത് (19) ആണ് മരണപ്പെട്ടത്. പുലര്‍ച്ചെ ആറുമണിയോടെയാണ് യുവതിയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്നലെ രാത്രി ഭര്‍ത്താവുമായി സംസാരിച്ചതിന് ശേഷം ജന്നത്ത് കിടക്കാന്‍ മുറിയിലേക്ക് പോയതായി ബന്ധുക്കള്‍ പറഞ്ഞു. ഭര്‍ത്താവ് റാസിഫ് വിദേശത്താണ്. സംഭവത്തെ തുടര്‍ന്ന് പോലീസ് അന്വേഷണം തുടങ്ങി. ഇവരുടെ വിവാഹം കഴിഞ്ഞത് അഞ്ച്മാസം മുമ്പാണ്.

webdesk14: