ആറ് മാസമായി ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് സാക്ഷരതാ പ്രേരക് ആത്മഹത്യ ചെയ്തു. കൊല്ലം പത്തനാപുരം ബ്ലോക് നോഡല്‍ പ്രേരക് ആയിരുന്ന മാങ്കോട് സ്വദേശി ഇഎസ് ബിജുമോനാണ് ആത്മഹത്യ ചെയ്തത്. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യക്ക് കാരണമെന്ന് സാക്ഷരതാ പ്രേരക് അസോസിയേഷന്‍ ആരോപിച്ചു. വേതനത്തിനായി സാക്ഷരതാ പ്രേരക് അസോസിയേഷന്‍ സമരം ചെയ്യുന്നതിനിടെയാണ് ബിജു ജീവനൊടുക്കിയത്