X

പ്രണയനൈരാശ്യത്താല്‍ ആത്മഹത്യക്ക് ശ്രമിച്ചു; പക്ഷേ നീന്തലറിയാമായിരുന്നു, തുടര്‍ന്ന് സംഭവിച്ചത്

പ്രേമിച്ച ആളെ കിട്ടില്ലെന്ന് ഉറപ്പാകുന്ന അവസരത്തില്‍ ആത്മഹത്യ ചെയ്യുന്ന ഇഷ്ടംപോലെ ആളുകളുടെ അനുഭവങ്ങള്‍ നമുക്കുമുമ്പിലുണ്ട്. പലവിധത്തിലുള്ള ആത്മഹത്യകളും നമ്മള്‍ കണ്ടിട്ടുണ്ട്. ആത്മഹത്യക്ക് ശ്രമിച്ച് പരാജയപ്പെട്ടവരും ഏറെ.

നീന്താനറിയുന്ന ഒരാള്‍ പുഴയില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചാലുള്ള അവസ്ഥയെന്തായിരിക്കും? മലപ്പുറം അരീക്കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഇത്തരത്തിലൊരു ആത്മഹത്യാ ശ്രമം നടന്നത്. ഇഷ്ടപ്പെട്ട പുരുഷന്റെ കൂടെ ജീവിതം പങ്കിടാന്‍ കഴിയില്ലെന്നറിഞ്ഞ പെണ്‍കുട്ടി പാലത്തിന് മുകളില്‍ നിന്ന് പുഴയിലേക്ക് എടുത്തുചാടി. മൂന്നു വര്‍ഷമായി തുടര്‍ന്നുവന്ന പ്രണയബന്ധത്തില്‍ വിള്ളല്‍ വന്നതിനെ തുടര്‍ന്നാണ് ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.

ആത്മഹത്യാ കുറിപ്പടക്കം അടങ്ങിയ ബാഗ് പാലത്തില്‍ വെച്ചായിരുന്നു ചാടിയത്. നീന്താനറിയുന്ന ആള്‍ വെള്ളത്തില്‍ ചാടിയാല്‍ മുകളിലേക്ക് തന്നെ ഉയര്‍ന്നുവരുമല്ലോ. പിന്നീട് ആയാസപ്പെട്ട് നീന്തി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ തോണിക്കാര്‍ പെണ്‍കുട്ടിയെ കണ്ടു. അവര്‍ വേഗം തുഴഞ്ഞെത്തി രക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം അവര്‍ പെണ്‍കുട്ടിയെ പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.

പൊലീസ് സ്റ്റേഷനിലേക്ക് പെണ്‍കുട്ടിയുടെയും പ്രണയിക്കുന്ന യുവാവിന്റെയും ബന്ധുക്കളെ വിളിച്ചുവരുത്തി ഒത്തുതീര്‍പ്പിലെത്തിച്ച് വീട്ടിലേക്ക് പറഞ്ഞുവിട്ടു.

web desk 1: