X

കള്ളക്കേസ് എടുത്ത സംഭവത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആത്മഹത്യ ഭീഷണി

കള്ളക്കേസില്‍ കുടുക്കിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ അറസറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ആദിവാസി യുവാവിന്റെ ആത്മഹത്യാഭീഷണി. കണ്ണംപടി ആദിവാസി കുടിയിലെ സരുണ്‍ സജിയാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. കാട്ടിറച്ചി കൈവശം വച്ചു എന്ന കള്ളക്കേസില്‍ നീതി ലഭിക്കുന്നില്ല എന്ന് ആരോപിച്ചാണ് കിഴുകാനം ഫോറസ്റ്റ് ഓഫീസിനു മുന്‍പിലെ മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്.

2022 ലാണ് ഇയാള്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തത്. ഓട്ടോറിക്ഷയില്‍ കാട്ടിറച്ചി വച്ച് കള്ളക്കേസില്‍ കുടുക്കിയെന്ന് യുവാവ് പരാതിപ്പെട്ടു. തുടര്‍ന്ന് നടത്തിയ സമരങ്ങളുടെയും നിയമപോരാട്ടത്തിലൂടെയും ഭാഗമായി ഇത് കള്ളക്കേസാണെന്ന് മേലുദ്യോഗസ്ഥര്‍ കണ്ടെത്തി. അതിന്റെ അടിസ്ഥാനത്തില്‍ സെക്ഷന്‍സ് ഫോറസ്റ്റ് ഓഫിസര്‍ അടക്കം 7 ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തു.

കഴിഞ്ഞ ദിവസം ഇവരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. ഇതില്‍ പ്രതിഷേധിച്ചാണ് കേസുമായി ബന്ധപ്പെട്ട് കുറ്റക്കാരായ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യുന്നത് വരെ മരത്തില്‍ നിന്നും ഇറങ്ങില്ല എന്ന് സരുണ്‍ ഭീഷണി മുഴക്കിയത്.

webdesk14: