X

പാര്‍ട്ടി അംഗത്തിന്റെ ആത്മഹത്യാ ശ്രമം; ലോക്കല്‍ കമ്മിറ്റി അംഗത്തെ സി.പി.എം പുറത്താക്കി

ചേര്‍ത്തല: പാര്‍ട്ടി അംഗമായ യുവാവിന്റെ ആത്മഹത്യാശ്രമത്തിന്റെ പേരില്‍ ലോക്കല്‍ കമ്മിറ്റി അംഗത്തെ സി.പി.എം പുറത്താക്കി. സി. പി.എം കരുവ ലോക്കല്‍ കമ്മിറ്റിയംഗം പി.എസ് ശ്യാംകുമാറിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്‌പെന്റ് ചെയ്തു.
യുവാവിന്റെ ആത്മഹത്യാ ശ്രമം സമൂഹ മാധ്യമങ്ങളിലടക്കം ചര്‍ച്ചയായ സാഹചര്യത്തിലാണ് നടപടിയെടുക്കാന്‍ സി.പി.എം തയാറായത്.

വിഷയത്തില്‍ പൊലീസിലോ പാര്‍ട്ടി തലത്തിലോ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നാണ് വിവരം. ലോക്കല്‍ കമ്മിറ്റി അംഗത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഇടപെടല്‍.

സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ലോക്കല്‍ കമ്മിറ്റിയംഗങ്ങളായ കെ. #േഅജയന്‍, ടി. എന്‍ മഹേശന്‍, വത്സല എന്നിവരടങ്ങുന്ന അന്വേഷണ കമ്മീഷനെ ചുമതലപ്പെടുത്തി. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും.

 

Test User: