X

ഡിവൈഎഫ്‌ഐ നേതാവിന്റെ പീഡനം; ദലിത് പെണ്‍കുട്ടി ജീവനൊടുക്കാന്‍ ശ്രമിച്ചു

കട്ടപ്പന: ഇടുക്കിയില്‍ പീഡനത്തിനിരയായ പതിനേഴുകാരി ആത്മഹത്യക്ക് ശ്രമിച്ചു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനും ഓട്ടോറിക്ഷ ഡ്രൈവറുമായ മനു മനോജ് (24) ആണ് ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇതേ തുടര്‍ന്ന് പെണ്‍കുട്ടി ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഭവം പുറത്തു വന്നതിനു പിന്നാലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ മനുവിനെ സംഘടനയില്‍നിന്നു പുറത്താക്കിയതായി ഏരിയ കമ്മിറ്റി അറിയിച്ചു. മനു ഒളിവിലാണ്.

ഇന്നലെ രാവിലെ എട്ടരയോടെയാണ് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. കുളിമുറിയില്‍ കയറിയ പെണ്‍കുട്ടി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഉടന്‍തന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കിയശേഷം വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. 30 മുതല്‍ 40 വരെ ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

രണ്ടു ദിവസം മുമ്പാണ് കുട്ടി പീഡിപ്പിക്കപ്പെട്ടെന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയത്. ഇതോടെ പോക്‌സോ ചുമത്തി മനുവിനെതിരെ കേസെടുത്തു. പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചശേഷം മനു പല തവണ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ മൊഴിയെടുത്തപ്പോള്‍ ഇത് ശരിവക്കുകയും ചെയ്തു.

web desk 1: