X
    Categories: MoreViews

ശുഹൈബിനെ ‘ഇറച്ചിവെട്ടുന്നതുപോലെ വെട്ടിനുറുക്കി’ അതിക്രൂരമെന്ന് സാക്ഷികള്‍

 

യൂത്ത് കോണ്‍ഗ്രസ് നേതാവ് കണ്ണൂര്‍ എടയന്നൂര്‍ സ്വദേശി ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് സാക്ഷികള്‍. നിലത്ത് ഇരുന്ന് ഇറച്ചിവെട്ടുന്നത് പോലെയാണ് അക്രമിസംഘം ശുഹൈബിനെ വെട്ടിയത്. ഇന്റര്‍നെറ്റ് കോളിലൂടെ ശുഹൈബിന്ന് ഭീഷണി സന്ദേശം ലഭിച്ചിരുന്നതായും വെട്ടേറ്റ് ചികില്‍സയില്‍ കഴിയുന്ന ശുഹൈബിന്റെ സുഹൃത്ത് ഇ.നൗഷാദ് പറഞ്ഞു.

ശുഹൈബും സുഹൃത്തുക്കളും തട്ടുകടയില്‍ നിന്ന് ചായ കുടിക്കുമ്പോഴാണ് ഫോര്‍ രജിസ്‌ട്രേഷന്‍ കാറിലെത്തിയ സംഘം ആക്രമിച്ചത്. ബോംബെറിഞ്ഞശേഷം വാളുകൊണ്ട് ശുഹൈബിന്റെ കാലില്‍ വെട്ടി. നിലത്തു വീണ ശുഹൈബിനെ രണ്ടുപേര്‍ ചേര്‍ന്ന് നിരവധിതവണ വെട്ടി. വെട്ടിവീഴ്ത്തിയശേഷം ഒരാള്‍ ഇരുന്ന് വെട്ടി രണ്ടാമന്‍ കുനിഞ്ഞ് നിന്ന് വെട്ടി, തടഞ്ഞപ്പോള്‍ കൈയ്ക്ക് വെട്ടി, ബെഞ്ച് കൊണ്ട് തടഞ്ഞതുകൊണ്ട് അരയ്ക്ക് മുകളിലേക്ക് വെട്ടിയില്ല. കൊല്ലണമെന്ന ഉദ്യേശത്തോടെയായിരുന്നു ആക്രമണം. ഓടിയെത്തിയ നാട്ടുകാരുടെ നേരെയും ബോംബെറിഞ്ഞ ശേഷമാണ് അക്രമിസംഘം മട്ടന്നൂര്‍ ഭാഗത്തേക്ക് കടന്നുകളഞ്ഞത്.

chandrika: