കൊച്ചി: ആഡംബര വിവാഹം ആര് നടത്തിയാലും തെറ്റ്, തെറ്റ് തന്നെയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. കോണ്‍ഗ്രസ് നേതാവ് മുന്‍ മന്ത്രി അടൂര്‍ പ്രകാശിന്റെ മകന്റെ വിവാഹ ആര്‍ഭാടത്തെ കുറിച്ച ചോദ്യത്തിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വി.എം സുധീരനും ഒരേ അഭിപ്രായക്കാരാണ്. അടൂര്‍ പ്രകാശിന്റെ മകന്റെ വിവാഹത്തിലെ ആഡംബരത്തെക്കുറിച്ച് താന്‍ തന്നെ എതിരഭിപ്രായം പറഞ്ഞിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
യു.ഡി.എഫ് ഉന്നതതല യോഗ തീരുമാനങ്ങള്‍ കൊച്ചിയില്‍ വിശദീകരിക്കവേ ഉയര്‍ന്ന ചോദ്യത്തിന് വി.എം സുധീരന്റെ കമന്റ് ബി.ജെ.പിയെ കൂടി ലക്ഷ്യം വച്ചു കൊണ്ടുള്ളതായിരുന്നു. കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരിയുടെ മകളുടെ വിവാഹം നാഗ്പൂരില്‍ നടന്നതിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. ആഡംബര വിവാഹം നാഗ്പൂരിലായാലും ബെല്ലാരിയിലായാലും തിരുവനന്തപുരത്തായാലും തെറ്റാണ്.