തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിനെതിരെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍. ഐസക്കിന്റെ കിഫ്ബിക്കെതിരെ വിമര്‍ശനവുമായി സുധാകരന്‍ രംഗത്തെത്തുകയായിരുന്നു. ബജറ്റില്‍ പ്രഖ്യാപിക്കാതെ പുറത്ത് വായ്പ്പയെടുക്കുന്ന കളിയാണ് കിഫ്ബിയെന്ന് സുധാകരന്‍ പറഞ്ഞു.
പദ്ധതികള്‍ക്ക് ബജറ്റിന് പുറത്ത് പണം അനുവദിക്കും. അതേ പദ്ധതികള്‍ക്ക് പണം അനുവദിച്ചതായി ബജറ്റില്‍ പ്രഖ്യാപിക്കുകയുമില്ല. ബജറ്റില്‍ പദ്ധതി പറയും. പക്ഷേ ബജറ്റില്‍ നിന്ന് വായ്പ്പയെടുക്കാതെ വെളിയില്‍ നിന്ന് വായ്പ്പയെടുത്തുന്ന പരിപാടിയാണിതെന്ന് മന്ത്രി പറഞ്ഞു.
പദ്ധതികളെക്കുറിച്ച് ബജറ്റില്‍ വച്ചാല്‍ പോരെ, പക്ഷെ ബജറ്റില്‍ വയ്ക്കില്ല. അതാണ് ഇപ്പോഴത്തെ കളി. ഇത്തരത്തിലൊക്കെയുളള തരികിട കളികളാണ് സംസ്ഥാനം ഉണ്ടായ കാലം മുതല്‍ നടക്കുന്നത്. ഇപ്പോഴും ഒന്നും മാറിയിട്ടില്ലെന്നും മന്ത്രി സുധാകരന്‍ പറഞ്ഞു. ആലപ്പുഴയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു തോമസ് ഐസക്കിന്റെ നയങ്ങള്‍ക്കെതിരെയുള്ള സുധാകരന്റെ വിമര്‍ശനം.