തിരുവനന്തപുരം: ശ്രീമതിടീച്ചറുടെ മകന്‍ പികെ സുധീന്റെ നിയമനം വിവാദമായതിനെ തുടര്‍ന്ന് റദ്ദാക്കി. വ്യവസായ മന്ത്രിയുടെ ഓഫീസില്‍ നിന്നാണ് ഇക്കാര്യം അറിയിച്ചത്. സുധീറിന് പകരം എം ബീനക്ക് ചുമതല നല്‍കി.
സുധീര്‍ നമ്പ്യാരെ കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍െ്രെപസസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായി നിയമിച്ചിരുന്നു. ഇത് വിവാദമായതിനെ തുടര്‍ന്നാണ് കെഎസ്‌ഐഇ എംഡി സ്ഥാനത്തുനിന്ന് സുധീറിനെ ഒഴിവാക്കിയത്. ഇന്നലെയാണ് നിയമനം നടന്നത്. എന്നാല്‍ നിയമനത്തിന് വലിയ രീതിയിലുള്ള പ്രതിഷേധമാണ് നേരിടേണ്ടിവന്നത്. തന്റെ ബന്ധുക്കള്‍ പല സ്ഥാനങ്ങളിലും ഉണ്ടാകുമെന്നാണ് മന്ത്രി ഇപി ജയരാജന്‍ ഇതിനോട് പ്രതികരിച്ചത്. നിയമനം അറിഞ്ഞിരുന്നില്ലെന്ന് മുഖ്യമന്ത്രിയും പ്രതികരിച്ചു്. എന്നാല്‍ വിവാദം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ഇടപെടലാണ് എംഡി സ്ഥാനത്തുനിന്ന് സുധീറിനെ നീക്കം ചെയ്യാന്‍ കാരണമായത്.