കോഴിക്കോട്: എന്റെ പാര്‍ട്ടിക്ക് എന്റെ ഹദിയ പ്രമേയത്തില്‍ മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി നടത്തിവരുന്ന പ്രവര്‍ത്തന ഫണ്ട് കാമ്പയിന് വിജയിപ്പിക്കാന്‍ വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹറ മമ്പാട്, ജനറല്‍ സെക്രട്ടറി അഡ്വ. പി. കുല്‍സു എന്നിവര്‍ ആഹ്വാനം ചെയ്തു. ഫലപ്രദമായ ഗൃഹസമ്പര്‍ക്ക പരിപാടികളിലൂടെയാണ് ക്യാമ്പയിന് വിജയിപ്പിക്കേണ്ടത്.
പാര്‍ട്ടിയുടെ സന്ദേശം ഓരോ കുടുംബങ്ങളിലും എത്തിക്കാന്‍ വനിതാ ലീഗിന്റെ പ്രാദേശിക നേതാക്കള്‍ രംഗത്തിറങ്ങണം. സംസ്ഥാന, ജില്ലാ, മണ്ഡലം, പഞ്ചായത്ത് നേതാക്കള്‍ സ്വന്തം പ്രദേശങ്ങളില്‍ വനിതകള്‍ക്കൊപ്പം വീടുകള്‍ കയറിയിറങ്ങി കാമ്പയിന്റെ ഭാഗമാകണം. ഓരോ വീട്ടിലെയും കുടുംബാംഗങ്ങളെ കാണുകയും ഓരോരുത്തരെയും കാമ്പയിന്റെ ഭാഗമാക്കുകയും വേണമെന്നും ഇരുവരും പറഞ്ഞു.