കോഴിക്കോട്: റമസാന്‍ ഒന്ന് മുതല്‍ 30 വരെ മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച പ്രവര്‍ത്തന ഫണ്ട് കാമ്പയിന് വിജയിപ്പിക്കാന്‍ എല്ലാവരും രംഗത്തിറങ്ങണമെന്ന് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു. കോഴിക്കോട് ലീഗ് ഹൗസില്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്റെ പാര്‍ട്ടിക്ക് എന്റെ ഹദിയ എന്ന പ്രമേയത്തില്‍ പൂര്‍ണമായും ഓണ്‍ലൈനിലാണ് ഫണ്ട് ശേഖരണ കാമ്പയിന്. ഇതിനുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചതായും കീഴ്ഘടകങ്ങളെ സജീവമാക്കുന്ന തിന് ജില്ലാ, മണ്ഡലം, പഞ്ചായത്ത് കമ്മിറ്റികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും തങ്ങള്‍ ഉണര്‍ത്തി. റമസാനിലെ പതിവ് പ്രാദേശിക റിലീഫ് പ്രവര്‍ത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കണം- തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.
ഉന്നതാധികാര സമിതിയും പ്രവര്‍ത്തക സമിതിയും സംസ്ഥാന പ്രസിഡന്റായി സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ തെരഞ്ഞെടുത്ത നടപടി സംസ്ഥാന കൗണ്‍സില്‍ യോഗം ഐകകണ്ഠ്യേന അംഗീകരിച്ചു. കൗണ്‍സില്‍ യോഗം ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. കെ.പി.എ മജീദ്, വി.കെ ഇബ്രാഹിം കുഞ്ഞ്, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പ്രസംഗിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം സ്വാഗതവും സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസ നന്ദിയും പറഞ്ഞു. സംസ്ഥാന ഭാരവാഹികളായ സി.ടി അഹമ്മദലി, പി.കെ.കെ ബാവ, എം. സി മായിന്‍ ഹാജി, ടി. പി.എം സാഹിര്‍, സി.എ.എം. എ കരീം, കെ.ഇ അബ്ദുറഹ്മാന്, അബ്ദുറഹ്മാന് കല്ലായി, കെ.കെ ആബിദ് ഹുസൈന് തങ്ങള്‍, അഡ്വ.എന്‍. ഷംസുദ്ദീന്, അബ്ദുറഹ്മാന് രണ്ടത്താണി, സി.എച്ച് റഷീദ്, ബീമാപ്പള്ളി റഷീദ്, സി.പി ചെറിയ മുഹമ്മദ്, എം.എല്‍.എമാര്‍, പോഷക സംഘടനാ ഭാരവാഹികള്‍, ജില്ലാ പ്രസിഡന്റുമാര്‍, ജനറല്‍ സെക്രട്ടറിമാര്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍ സംബന്ധിച്ചു.