X

ഇന്ത്യന്‍ ടീം ഗോള്‍കീപ്പര്‍ ഉത്തേജക മരുന്നടിക്ക് പിടിയില്‍

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം നായകനും ഗോള്‍കീപ്പറുമായ സുബ്രത പാല്‍ ഉത്തേജക മരുന്ന് പരിശോധനയില്‍ പിടിക്കപ്പെട്ടു. കഴിഞ്ഞ മാര്‍ച്ച് പതിനെട്ടിന് മുംബൈയില്‍ നാഷണല്‍ ആന്റി ഡോപ്പിങ് ഏജന്‍സി (നാഡ) ഇന്ത്യന്‍ ടീമിന്റെ പരിശീലന ക്യാമ്പില്‍ നടത്തിയ പരിശോധനയിലാണ് പിടിക്കപ്പെട്ടത്. സുബ്രത പാല്‍ ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട വിവിരം അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ് സ്ഥിരീകരിച്ചു. നിരോധിക്കപ്പെട്ട മരുന്ന് സുബ്രത പാല്‍ ഉപയോഗിച്ചതായി പരിശോധനയില്‍ കണ്ടെത്തുകയായരുന്നു.

അതേസമയം, പാലിന് ഇനി ബി സാമ്പിള്‍ പരിശോധനക്കായി അപേക്ഷ നല്‍കുകയോ അപ്പീല്‍ നല്‍കുകയോ ചെയ്യാം. എന്നാല്‍ ഇതിലും പരാജയപ്പെടുകയാണെങ്കില്‍ താരത്തിന് കടുത്ത നടപടികള്‍ നേരിടേണ്ടി വരും.

കമ്പോഡിയക്കെതിരെയുള്ള സൗഹൃദമത്സരത്തിനും മ്യാന്‍മറിനെതിരായ എ.എഫ്.സി ഏഷ്യന്‍ കപ്പിനും മുമ്പാണ് പരിശോധന നടന്നത്. കളിക്കളത്തില്‍ സ്‌പൈഡര്‍മാന്‍ എന്നറിയപ്പെടുന്ന സുബ്രത പാല്‍, ഗുര്‍പ്രീത് സിങ് സന്ധു വരുന്നതു വരെ ടീമിന്റെ ഒന്നാം നമ്പര്‍ ഗോള്‍കീപ്പറായിരുന്നു. രാജ്യത്തെ ഏറ്റവും മികച്ച ഗോള്‍കീപ്പറായ പാലിനെ അര്‍ജുന അവാര്‍ഡ് നല്‍കി ആദരിച്ചിട്ടുണ്ട്.

chandrika: