X

അദാനിയുടെ മുഴുവന്‍ ആസ്തിയും സര്‍ക്കാര്‍ കണ്ടുകെട്ടി ലേലം ചെയ്യണമെന്ന് സുബ്രമണ്യന്‍ സ്വാമി

ചെന്നൈ: അദാനിയുടെ മുഴുവന്‍ ആസ്തിയും സര്‍ക്കാര്‍ കണ്ടുകെട്ടി ലേലം ചെയ്യണമെന്ന് മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ സുബ്രമണ്യന്‍ സ്വാമി. ഇക്കാര്യത്തില്‍ ബി.ജെ.പിയുടെ പരിശുദ്ധി ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ലേലത്തിലൂടെ ലഭിക്കുന്ന തുക നഷ്ടമായവര്‍ക്ക് തിരികെ നല്‍കണം. പലര്‍ക്കും അദാനിയുമായി ബന്ധങ്ങളുണ്ട്. അതൊന്നും തന്നെ ബാധിക്കുന്ന പ്രശ്‌നമല്ലെന്നും സ്വാമി പറഞ്ഞു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പ് സംശയനിഴലില്‍ നില്‍ക്കുമ്പോഴാണ് കമ്പനിയുടെ ആസ്തികള്‍ ഏറ്റെടുക്കണമെന്ന പ്രസ്താവനയുമായി ബി.ജെ.പി നേതാവ് തന്നെ രംഗത്തെത്തുന്നത്.

അതേസമയം ധനമന്ത്രി നിര്‍മ്മല സീതാരാമനെതിരായ വിമര്‍ശനങ്ങളില്‍ ഉറച്ചു നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നിര്‍മ്മലയുടെ ബജറ്റ് സര്‍ക്കാറിന്റെ ഒരു ലക്ഷ്യവും മുന്നോട്ടുവെക്കുന്നില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. കാര്‍ഷിക, വ്യവസായ, സേവന മേഖലകള്‍ക്കായി ബജറ്റ് ഒന്നും നല്‍കിയിട്ടില്ലെന്നും അതിന്റെ മുന്‍ഗണനകള്‍ നിശ്ചയിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

webdesk13: