X

രജനികാന്തിനെ ബി.ജെ.പി സ്വാഗതം ചെയ്യുമ്പോള്‍ പരിഹാസവുമായി സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: രാഷ്ട്രീയപ്രവേശനം പരസ്യമായി പ്രഖ്യാപിച്ച തമിഴ് നടന്‍ രജനീകാന്തിനെ പരിഹസിച്ച് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി രംഗത്ത്. രജനീകാന്ത് വിദ്യാഭ്യാസമില്ലാത്തവനാണെന്ന് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

രജനീകാന്ത് വിദ്യാഭ്യാസമില്ലാത്തവനാണ്. അഴിമതിക്കാരനുമായ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ ആഘോഷമാക്കുന്നത് മാധ്യമങ്ങളാണ്. അഴിമതി തടയല്‍ രജനികാന്തിന്റെ അജണ്ടയിലില്ലാത്ത കാര്യമാണ്. ഇനിയുമൊരു സിനിമാതാരം കൂടി തമിഴ് രാഷ്ട്രീയത്തില്‍ വരുന്നുവെന്നത് പരിഹാസ്യമാണെന്നും സ്വാമി പറഞ്ഞു.

നേരത്തെ തന്നെ രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശനം ഏറെ ചര്‍ച്ച ചെയ്തതാണ്. വെങ്കയ്യ നായിഡു രജനിയെ ബി.ജെ.പിയിലേക്ക് ക്ഷണിച്ചിരുന്നു. പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വത്തിനും രജനി സ്വീകാര്യനാണ്. അതിനിടെയാണ്, പ്രവേശനം പ്രഖ്യാപിച്ചതിനു പിന്നാലെയുള്ള സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരിഹാസം പ്രത്യക്ഷപ്പെടുന്നത്.

chandrika: