ന്യൂഡല്‍ഹി: രണ്ടാം തവണയും അധികാരത്തിലെത്തിയ മോദി സര്‍ക്കാറിന് ജാഗ്രതാ നിര്‍ദേശവുമായി ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. രാജ്യം ഏകാധിപത്യത്തിലേക്ക് പോവരുതെന്ന് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. ബി.ജെ.പിക്കകത്ത് ജനാധിപത്യം വരണമെന്നും സുബ്രഹ്മണ്യന്‍ സ്വാമി സൂചിപ്പിച്ചു. സാമ്പത്തിക രംഗത്ത് ഉണ്ടായ വിള്ളലുകളെ പ്രചാരണവേദികളില്‍ ദേശീയത പറഞ്ഞാണ് മറികടന്നതെന്നും
അദ്ദേഹം പറഞ്ഞു.
മോദി ഭരണകാലത്തെ സാമ്പത്തിക രംഗത്തുണ്ടായ വീഴ്ചകള്‍ തെരഞ്ഞെടുപ്പു വേദികളില്‍ ചര്‍ച്ചയായില്ല. ദേശസുരക്ഷ മുന്‍നിര്‍ത്തി ബി.ജെ.പി നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണം കൊണ്ടാണിത്. അതുകൊണ്ടാണ് തിളക്കമുള്ള വിജയം നേടിയത്-സ്വാമി വ്യക്തമാക്കി.
ശബരിമല വിഷയത്തില്‍ നേതാക്കള്‍ മലക്കം മറിഞ്ഞത് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടെന്നും രാമക്ഷേത്ര നിര്‍മാണത്തില്‍ മോദി സര്‍ക്കാറില്‍ നിന്ന് വൈകാതെ നടപടിയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.