പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍സ്വാമി. കരുണാനിധിയെ വീട്ടിലെത്തി സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ നിലപാട് ബി.ജെ.പിയുടെ പ്രതിച്ഛായക്ക് കോട്ടമുണ്ടാക്കിയെന്നാണ് സുബ്രഹ്മണ്യ സ്വാമിയുടെ വിമര്‍ശനം. ആര്‍.കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥി നോട്ടയ്ക്ക് പിറകിലായത് രാജ്യംഭരിക്കുന്ന പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കി. ബി.ജെ.പി തമിഴ്‌നാട് സംസ്ഥാന ഘടകം ഉടന്‍ പിരിച്ചുവിടണം. പനീര്‍സെല്‍വത്തെ ഒഴിവാക്കി ശശികല, പളനിസ്വാമി വിഭാഗങ്ങള്‍ ഒന്നാവണമെന്നും സുബ്രഹ്മണ്യന്‍സ്വാമി പറയുന്നു. മനോരമ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
അഴിമതിക്കാരനായ പനീര്‍സെല്‍വം രാഷട്രീയത്തില്‍ നിന്ന് വിരമിക്കണം. അണ്ണാഡി.എം.കെയിലെ ഇ.പി.എസ് ശശികല വിഭാഗങ്ങളുടെ ലയനത്തിന് നേരിട്ട് മുന്‍കൈ എടുക്കും. രണ്ടു കേന്ദ്രമന്ത്രിമാരുടെ തെറ്റായ ഉപദേശത്തിന്റെ പുറത്താണ് ശശികലയെ ഒഴിവാക്കി ഇ.പി.എസ് ഒ.പി.എസ് വിഭാഗങ്ങളുടെ ലയനത്തിന് ബി.ജെ.പി സമ്മര്‍ദ്ദം ചെലുത്തിയതെന്നും സുബ്രഹ്മണ്യ സ്വാമി കൂട്ടിച്ചേര്‍ത്തു.