ന്യൂഡല്‍ഹി: സി.ബി.ഐ മേധാവിയായി മഹാരാഷ്ട്ര മുന്‍ ഡി.ജി.പിയും സി.ഐ.എസ്.എഫ് ഡയറകടറുമായ സുബോധ് കുമാര്‍ ജയ്‌സ്വാളിനെ തെരഞ്ഞെടുത്തു.
പ്രധാനമന്ത്രി, ലോകസഭയിലെ മുഖ്യ പ്രതിപക്ഷ കക്ഷി നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങിയ മൂന്നംഗ സമിതിയാണ് സി.ബി.ഐ മേധാവി സ്ഥാനത്തേക്കുള്ള ചുരുക്കപ്പട്ടിക തയ്യാറാക്കിയത്.
നേരത്തെ സി.ബി.ഐ മേധാവി നിയമനത്തില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി.രമണ കര്‍ശന നിലപാട് എടുത്തതോടെയാണ് സുബോധ് കുമാര്‍ ജയ്‌സ്വാളിനെ സി.ബി.ഐ മേധാവിയായി തെരഞ്ഞെടുത്തത്.