കൊച്ചി: ദേശീയ സബ് ജൂനിയര്‍ ബോയ്‌സ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സൗത്ത് സോണ്‍ മത്സരങ്ങള്‍ക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. കോഴിക്കോട് നിന്നുള്ള പ്രതിരോധ താരം മുഹമ്മദ്് ബിലാല്‍ സി.വിയാണ് ടീം ക്യാപ്റ്റന്‍. ആസ്ട്രിന്‍ തോമസ്, ഹരിഗോവിന്ദ്.എസ്, മുഹമ്മദ് സിനാന്‍ എ.പി (ഗോള്‍കീപ്പര്‍മാര്‍). നാഷിഫ് റഹ്മാന്‍, ഹാമിന്‍ മുഹമ്മദ്, അഭിരാം കണ്ണന്‍, വിനു.ഡബ്ല്യു, സ്റ്റീഫര്‍ ജോസ്, രക്ഷിത്.ഡി (ഡിഫന്റേഴ്‌സ്).അര്‍ജിത് അശോകന്‍, ആദില്‍.പി, ദില്‍ജിത്ത്, ജിറീഷ്.ജെ, സാനു.എസ്, വിവേക്.എസ് (മിഡ് ഫീല്‍ഡേഴ്‌സ്). എബിന്‍ ദാസ്.വൈ, ജോമോന്‍.ജെ, നിരഞ്ജന്‍ വി.ജെ, അമോഗ് ചിത്ത്.ജെ (സ്‌ട്രൈക്കേഴ്‌സ്) എന്നിവരാണ് മറ്റു ടീമംഗങ്ങള്‍. കെ.ബിനീഷാണ് ടീമിന്റെ മുഖ്യ പരിശീലകന്‍. നെല്‍സണ്‍ എം.വി മാനേജര്‍. സെപ്തംബര്‍ മൂന്ന് മുതല്‍ എട്ടു വരെ ബെംഗളൂരിലാണ് സൗത്ത് സോണ്‍ മത്സരങ്ങള്‍. ബി ഗ്രൂപ്പില്‍ ഉള്‍പ്പെട്ട കേരളം 4ന് പോണ്ടിച്ചേരിയെയും 6ന് തെലങ്കാനയെയും നേരിടും.
- 5 years ago
chandrika