സുഡാനിൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ ഇരുപതിലധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ഓംഡുർമാനിലെ റെസിഡൻഷ്യൽ ഏരിയയിലാണ് ശനിയാഴ്ച ആക്രമണം നടന്നത് . സുഡാനിലെ സൈന്യവും വിമത അർദ്ധസൈനിക വിഭാഗവും തമ്മിലുള്ള പോരാട്ടത്തിന്റെ ഭാഗമായി നടന്ന ആക്രമണങ്ങളിലാണ് ആളുകൾ കൊല്ലപ്പെട്ടത്.ആക്രമണത്തെ ഐക്യരാഷ്ട്ര സഭ അപലപിച്ചു. കഴിഞ്ഞ മാസം ഖാർത്തൂമിൽ നടന്ന വ്യോമാക്രമണത്തിൽ അഞ്ച് കുട്ടികളടക്കം 17 പേർ കൊല്ലപ്പെട്ടിരുന്നു.
സായുധ സേനകൾക്കിടയിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം സുഡാനെ ഒരു സമ്പൂർണ്ണ ആഭ്യന്തര യുദ്ധത്തിൻ്റെ വക്കിലേക്ക് തള്ളിവിട്ടെന്ന് യുഎൻ ജനറൽ സെക്രട്ടറി അൻ്റോണിയോ ഗുട്ടെറസ് പറഞ്ഞു.സുഡാനിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമം സൗദിയും അമേരിക്കയും ഉൾപ്പെടെ നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.