X

നടനും സംവിധായകനുമായ വീരു ദേവ്ഗണ്‍ അന്തരിച്ചു

ബോളിവുഡ് നടന്‍ അജയ് ദേവ്ഗണിന്റെ അച്ഛനും പ്രശസ്ത നടനും സംവിധായകനുമായ വീരു ദേവ്ഗണ്‍ അന്തരിച്ചു. രാവിലെ ശ്വാസതടസ്സം നേരിട്ടത്തിനെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മികച്ച സ്റ്റണ്ട് സംവിധാനായി അറിയപ്പെട്ട വീരു 150ഓളം ഹിന്ദി ചിത്രങ്ങള്‍ക്ക് കോറിയോഗ്രാഫിയും നിര്‍വഹിച്ചിട്ടുണ്ട്.
1999ല്‍ മകന്‍ അജയ് ദേവ്ഗണിനെയും അമിതാഭ് ബച്ചനെയും കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധാനം ചെയ്ത സിനിമ ഹിന്ദുസ്ഥാന്‍ കീ കസം ഏറെ ശ്രദ്ധ പിടിച്ചുപറ്റി. അക്കാലത്തെ ഏറ്റവും ചെലവേറിയ ചിത്രമായിരുന്നു അത്. ചിത്രത്തിലെ സ്റ്റണ്ടുകള്‍ ബോളിവുഡിലെ എക്കാലത്തെയും മികച്ചതായി പരിഗണിക്കപ്പെടുന്നു. വീണ ദേവ്ഗണ്‍ ആണ് ഭാര്യ. മറ്റു മക്കള്‍: അനില്‍ ദേവ്ഗണ്‍, കവിത, നീലം ദേവ്ഗണ്‍. അനില്‍ ദേവ്ഗണും അറിയപ്പെടുന്ന സംവിധായകനാണ്.

chandrika: