കട്ടന്‍ ചായ കുടിക്കുന്നത് ഹൃദ്രോഗം മൂലമുണ്ടാകുന്ന മരണ സാധ്യത കുറയ്ക്കുമെന്ന് ഹാഫ് മില്യണ്‍ ബ്രിട്ടീഷുകാരുടെ പഠനം. 40-69 പ്രായത്തിനിടയിലുള്ളവരില്‍ നടത്തിയ നിരീക്ഷണത്തിലാണ്് പുതിയ പഠനം. ദിവസവും രണ്ട് കപ്പ് കട്ടന്‍ ചായ കുടിക്കുന്നത് ആരോഗ്യ സംരക്ഷണത്തെ സഹായിക്കുമെന്നും പഠനം പറയുന്നു. ഇത്തരക്കാരില്‍ ചായ കുടിക്കാത്തവരേക്കാള്‍ ഹൃദയ സംബന്ധമായ രോഗം മുലമുണ്ടാകുന്ന മരണ സാധ്യത കുറവായിരിക്കും. ഒമ്പത് മുതല്‍ 13 ശതമാനം സാധ്യതയാണ് കാണുന്നത്.
സമാനമായ പഠനത്തില്‍ മുമ്പ് തുല്യ ഫലം ലഭ്യമായിരുന്നു. പതിനാല് വര്‍ഷത്തെ നിരീക്ഷണമാണ് പുതിയ കണ്ടെത്തലിന്റെ അടിസ്ഥാനം. പരീക്ഷണത്തില്‍ പങ്കെടുത്തവരുടെ ജീവിത ശൈലി, ആരോഗ്യ വിവരങ്ങള്‍ എന്നിവ ഉള്‍കൊള്ളിച്ച രീതിയായിരുന്നു ഗവേഷകര്‍ അവലംബിച്ചത്. ദിവസവും രണ്ട് കപ്പ് ചായ കുടിക്കുന്നവര്‍ക്ക് ഹൃദയ സംബന്ധമായ രോഗങ്ങള്‍ മൂലം ഉണ്ടാകുന്ന മരണ സാധ്യത കുറവാണെന്ന കണ്ടെത്തി. എന്നാല്‍ ഇത് മറ്റു രോഗങ്ങളെ ബാധിക്കുന്നില്ല. കൂടുതല്‍ പഠനം ആവശ്യമാണെന്നും വിദഗ്ധര്‍ പറയുന്നു.