X

കോവിഡ് 19 തലച്ചോറില്‍ മാറ്റം വരുത്തുമെന്ന് പഠന റിപ്പോര്‍ട്ട്

ഒട്ടാവ: ലോകത്തെ മുഴുവന്‍ പിടിച്ചുകുലുക്കിയ കൊവിഡ് 19 തലച്ചോറില്‍ മാറ്റം വരുത്തുമെന്ന് പഠനറിപ്പോര്‍ട്ട്. കാനഡയിലെ ടൊറന്റോയിലെ റോട്ട്മാന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും സണ്ണിബ്രൂക്ക് ഹോസ്പിറ്റലും സംയുക്തമായി നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. തലച്ചോറിന്റെ വൈറ്റ് മാറ്റര്‍ എന്നറിയപ്പെടുന്ന ഭാഗത്തെ ബാധിക്കുമെന്നാണ് പഠനം കണ്ടെത്തിയിരിക്കുന്നത്. സിഡിഐ (കോറിലേറ്റഡ് ഡിഫ്യൂഷന്‍ ഇമേജിങ്) എന്ന പുതിയ ഇമേജിങ് ടെക്‌നിക് ഉപയോഗിച്ചാണ് കൊവിഡ് രോഗികളുടെ തലച്ചോറില്‍ സംഭവിക്കുന്ന മാറ്റം ഗവേഷകര്‍ മനസ്സിലാക്കിയിരിക്കുന്നത്.

കാനഡയിലെ വാട്ടര്‍ലൂ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ അലക്‌സാണ്ടര്‍ വോങാണ് സിഡിഐ ഇമേജിംഗ് ടെക്‌നിക്ക് വികസിപ്പിച്ചെടുത്തത്. മിക്കവരും ചിന്തിക്കുന്നത് കൊവിഡ് ശ്വാസകോശങ്ങളെ ബാധിക്കുന്നുവെന്നാണ്. എന്നാല്‍ പുതിയ എം.ആര്‍.ഐ ടെക്‌നിക് ഉപയോഗിച്ച് കൊവിഡ് തലച്ചോറില്‍ വരുത്തുന്ന മാറ്റങ്ങളെ കുറിച്ച് കണ്ടെത്താനായിട്ടുണ്ടെന്നും തലച്ചോറിലെ വൈറ്റ് മാറ്റര്‍ ഭാഗത്തെയാണ് ഇത് പ്രതികൂലമായി ബാധിക്കുന്നതെന്നും വോംഗ് പറഞ്ഞു.

 

webdesk11: