കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി കോളജില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തെ തുടര്‍ന്ന് പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു. ഹോസ്റ്റല്‍ ഒഴിയാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാനേജ്‌മെന്റ് നിര്‍ദേശം നല്‍കിയെങ്കിലും ഒഴിയാന്‍ സാധിക്കില്ലെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചു.
പ്രതിഷേധത്തെ തുടര്‍ന്ന് മാനേജ്‌മെന്റുമായി നടത്തിയ ചര്‍ച്ചയും ഫലം കണ്ടില്ലെന്നാണ് ഇപ്പോള്‍ അറിയാന്‍ സാധിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ പ്രഖ്യാപിച്ച സമരം അവസാനിപ്പിക്കണം എന്ന മാനേജ്‌മെന്റ് ആവശ്യം വിദ്യാര്‍ത്ഥികള്‍ അംഗീകരിച്ചില്ല. ഇതോടെ ഇന്ന് വീണ്ടും വിദ്യാര്‍ത്ഥി പ്രതിനിധികളെ ചര്‍ച്ചക്ക് വിളിച്ചിട്ടുണ്ട്.
ശ്രദ്ധയെ മാനസികമായി പീഡിപ്പിച്ച ഹോസ്റ്റല്‍ വാര്‍ഡനും ഫുഡ് ടെക്‌നോളജി ഡിപ്പാര്‍ട്‌മെന്റ് മേധാവിക്കുമെതിരെ നടപടിയെടുത്ത് ചുമതലകളില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.