കണ്‍സഷന്‍ നല്‍കുന്നതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളോട് ബസ് ജീവനക്കാര്‍ വിവേചനം കാട്ടരുതെന്ന് ഹൈക്കോടതി. മറ്റ് യാത്രക്കാര്‍ക്കുള്ള അതേ പരിഗണന വിദ്യാര്‍ത്ഥികള്‍ക്കും നല്‍കണം. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഇല്ലാതിരിക്കാന്‍ പൊലീസ് ശ്രദ്ധിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികളോട് ബസ് ജീവനക്കാര്‍ കാണിക്കുന്ന വിവേചനം പലപ്പോഴും ക്രമസമാധാന നില തകരാറിലാകാന്‍ കാരണമാകുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു.
ഇത്തരം പ്രശ്‌നങ്ങള്‍ ഇല്ലാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് പൊലീസിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബസ് കണ്‍സെഷന്‍ നിരക്ക് പരിഷ്‌കരണം സര്‍ക്കാരിന്റെ നയപരമായ കാര്യമാണെന്നും കോടതി പറഞ്ഞു. പരിഷ്‌കരണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സര്‍ക്കാരും വിദ്യാര്‍ഥി സംഘനകളും ചേര്‍ന്ന് പരിഗണിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ബസ് ജീവനക്കാര്‍ക്കെതിരായ ക്രിമിനല്‍ കേസുമായി ബന്ധപ്പെട്ട ഉത്തരവിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം.