X

വിദ്യാര്‍ത്ഥികളുടെ ഭാവി തുലയ്ക്കുന്ന എന്‍.ടിഎക്കെതിരെ നാളെ വിദ്യാര്‍ത്ഥികളുടെ പാര്‍ലമെന്റ് മാര്‍ച്ച്

വിദ്യാർത്ഥി വിരുദ്ധ നയങ്ങളുമായി മുന്നോട്ട് പോകുന്ന നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) ക്കെതിരെ സംയുക്ത പ്രതിപക്ഷ വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ നാളെ പാർലിമെന്റ് മാർച്ച് നടക്കും. പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾക്കൊപ്പം എം.എസ്.എഫും മാർച്ചിൽ അണിചേരും.

പരീക്ഷ എഴുതിയ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി അവതാളത്തിലാക്കുന്ന എൻ.ടി.എയുടെ നടപടിക്കെതിരെ ശക്തമായ പ്രധിഷേധം നടക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന പരീക്ഷകളിൽ ഇത്തരത്തിലുള്ള ക്രമക്കേടുകൾ സർവസാധാരണമാവുകയാണ്.

നീറ്റ് പരീക്ഷകളും നെറ്റ് പരീക്ഷയുമായുമെല്ലാം ബന്ധപ്പെട്ട വീഴ്ചകൾ അങ്ങേയറ്റം ഗുരുതരമാണ്. ബന്ധപ്പെട്ട അധികാരികളുടെ അറിവോടും സമ്മതത്തോടും കൂടിയാണ് ഇത്തരം ക്രമകേടുകൾ നടക്കുന്നത്. പാർലിമെന്റിൽ പോലും വിഷയം ചർച്ച ചെയ്യാൻ ഭരണപക്ഷം അനുവദിക്കുന്നില്ല, വിഷയത്തിൽ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ഇന്ത്യ സഖ്യ വിദ്യാർഥി സംഘടനകളുടെ യോഗം ആവിശ്യപ്പെട്ടു. യോഗത്തിൽ എൻ എസ്.യു.ഐ ദേശീയ പ്രസിഡന്റ് വരുൺ ചൗദരി, എ.ഐ.എസ്.എഫ് ദേശീയ പ്രസിഡന്റ് വിരാജ് ദേവാങ്, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി അഹമ്മദ് സാജു, എസ്.എഫ്.ഐ ദേശീയ ജനറൽസെക്രട്ടറി മയുഖ് ബിസ്വാസ്, ഛത്ര ജനത ദൽ (ആർ.ജെ.ഡി) പ്രസിഡന്റ് അക്ഷൻ രഞ്ജൻ എന്നിവർ പങ്കെടുത്തു.

webdesk14: