ചെന്നൈ: കാഞ്ചീപുരം സത്യഭാമ കല്‍പിത സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയതിനെ തുടര്‍ന്ന് രോഷകുലരായ സഹപാഠികള്‍ ക്യാംപസ് കെട്ടിടത്തിന് തീവെച്ചു. ബുധനാഴ്ച്‌രാത്രി ഏട്ടരയോടെയായിരുന്നു സംഭവം.അധ്യാപകരുടെ മാനസിക പീഡനമാണ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധം കെട്ടിടത്തിന് തീവെക്കുന്നതിന് വരെ എത്തിച്ചു.
പരീക്ഷയില്‍ ഒന്നാം വര്‍ഷ കംപ്യൂട്ടര്‍ വിദ്യാര്‍ത്ഥിയായ രാഗമൗനിക കോപ്പിയടിച്ചെന്ന് ആരോപിച്ച് അധ്യാപകര്‍ പിടികൂടിയിരുന്നു. തുടര്‍ന്ന് പരീഷയില്‍ നിന്ന് പുറത്താക്കിയ രാഗമൗനിക ഹോസ്റ്റലിലെത്തിയ ശേഷം തുങ്ങി മരിക്കുകയായിരുന്നു.
അതേസമയം പരീക്ഷയില്‍ രാഗമൗനിക കോപ്പിയടിച്ചതിന് വ്യക്തമായ തെളിവുള്ളത് കൊണ്ടാണ് പരീക്ഷയില്‍ പുറത്താക്കിയത് എന്ന് സര്‍വകലാശാലാ അധികൃതര്‍ അറിയിച്ചു.
പ്രതിഷേധത്തിനിടയില്‍ വിദ്യാര്‍ത്ഥികള്‍ കെട്ടിടത്തിന് തീവെക്കുന്ന വീഡിയോയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
watch video
.