വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് രീതികള്‍ നിരീക്ഷിക്കാന്‍ എല്ലാ വിദ്യാലയങ്ങളിലും ഓരോ അധ്യാപകനെ ചുമതലപ്പെടുത്തണമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. വിദ്യാര്‍ത്ഥികള്‍ സുരക്ഷിതമായാണോ വാഹനമോടിക്കുന്നതെന്നു പരിശോധിക്കാനാണ് ഇത്.
ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്ന കുട്ടികള്‍ക്ക് ലൈസന്‍സ് ഉണ്ടോ, ഹെല്‍മെറ്റ് ധരിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് അധ്യാപകര്‍ പരിശോധിക്കുക. ഈ നിര്‍ദേശം വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചെന്നും മന്ത്രി പറഞ്ഞു.
സ്‌കൂള്‍ വാഹനങ്ങള്‍ ജി.പി.എസ്. ഘടിപ്പിച്ചിട്ടുണ്ടോ, വാര്‍ഷിക പരിശോധന നടത്തുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളും ഉറപ്പുവരുത്തണമെന്നും മന്ത്രി പറഞ്ഞു.