X

വെള്ളമെന്ന് കരുതി ആസിഡ് കുടിച്ചു;വിദ്യാര്‍ഥികള്‍ അവശനിലയില്‍

വെള്ളം ആണെന്ന് കരുതി ആസിഡ് കുടിച്ച വിദ്യാര്‍ത്ഥി അവശനിലയില്‍. കോഴിക്കോട് ബീച്ചിലെ തട്ടുകടയില്‍ നിന്ന് രണ്ട് ദിവസം മുമ്പാണ് സംഭവം. കാസര്‍കോട് നിന്ന് വിനോദയാത്രയ്ക്ക് എത്തിയ വിദ്യാര്‍ത്ഥികളാണ് ആസിഡ് കുടിച്ചത്.കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം കുട്ടിയെ പയ്യന്നൂര്‍ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

കോഴിക്കോട് ഒരു തട്ടുകടയില്‍ നിന്ന് എരിവുള്ള ഭക്ഷണം കഴിച്ചുവെന്നും വല്ലാതെ എരിഞ്ഞപ്പോള്‍ തൊട്ടടുത്ത് കണ്ട കുപ്പിയില്‍ നിന്ന് വെള്ളം ആണെന്ന് കരുതി എടുത്തു കുടിക്കുകയായിരുന്നു. കുടിച്ച ഉടന്‍തന്നെ കുട്ടി സുഹൃത്തിന്റെ തോളിലേക്ക് ചര്‍ദ്ദി ക്കുകയുണ്ടായി.ചര്‍ദ്ദില്‍ വീണ കുട്ടിയുടെ ദേഹത്തും പൊള്ളലേറ്റിട്ടുണ്ട്.

ഉപ്പിലിട്ടത് വേഗം പാകമാകാന്‍ പ്രദേശത്തെ കടക്കാര്‍ ചില രാസവസ്തുക്കള്‍ ചേര്‍ക്കുന്നത് പ്രദേശത്ത് വ്യാപക പരാതിയുണ്ട്.ഇതാകാം കുട്ടി കുടിച്ചത് എന്നാണ് അനുമാനം.

Test User: