കോഴിക്കോട്: പൂനൂരില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു. പൂനൂര്‍ മര്‍ക്കസ് ഗാര്‍ഡന്‍ ബോര്‍ഡിങ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയും മലപ്പുറം കൊളപ്പറമ്പ് മക്കരപറമ്പ് ഈന്തന്‍ മുള്ളന്‍ ഇ എം അബ്ദുല്‍ അസീസ് മൗലവിയുടെ മകനുമായ മുഹമ്മദ് യഹ്‌യ (14) ആണ് മരിച്ചത്.
ഇന്നലെ രാത്രി ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ടെറസില്‍ കയറിയപ്പോള്‍ വെള്ളത്തില്‍ നിന്നും ഷോക്കേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ പൂനൂരിലെ സ്വകാര്യ ആസ്പത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം സ്വദേശത്തേക്ക് കൊണ്ടു പോകും.മയ്യിത്ത് നിസ്‌കാരം കൊളപ്പറമ്പ് ജുമുഅ മസ്ജിദില്‍ നടക്കും. മാതാവ്: നസീമ. സഹോദരങ്ങള്‍: മഹ്മൂദ് ത്വാഹ, ആരിഫ, ത്വാഹിറ