X

കോഴിക്കോട്ട് റോഡരികില്‍ വിദ്യാര്‍ത്ഥികള്‍ അബോധാവസ്ഥയില്‍; ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു

കോഴിക്കോട്: കോഴിക്കോട്ട് റോഡരികില്‍ മൂന്നു വിദ്യാര്‍ത്ഥികളെ അബോധാവസ്ഥയില്‍ കണ്ടെത്തി. അമിതമായി മദ്യപിച്ചതാണ് അബോധാവസ്ഥയിലാവാന്‍ കാരണമായത്. നഗരത്തിലെ പ്രമുഖ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ് മൂവരും. ഇവരില്‍ ഒരാളെ ബീച്ച് ആസ്പത്രിയിലും മറ്റു രണ്ടു പേരെ മെഡിക്കല്‍ കോളജ് ആസ്പത്രിയിലും പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ടോടെയാണ് നഗരത്തിലെ ഒരു ഹോട്ടല്‍ പരിസരത്ത് വിദ്യാര്‍ത്ഥികള്‍ അബോധാവസ്ഥയില്‍ കിടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചത്. ആദ്യം ബീച്ച് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരാവസ്ഥയിലായ രണ്ടു പേരെ മെഡിക്കല്‍ കോളജ് ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു.
സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്ന് കസബ പൊലീസ് അറിയിച്ചു. കുട്ടികള്‍ എന്തു മദ്യമാണ് കഴിച്ചത്, ആരാണ് നല്‍കിയത് തുടങ്ങിയ കാര്യങ്ങള്‍ പൊലീസ് പരിശോധിക്കും.

chandrika: