ഇന്നലെ നടന്ന പ്ലസ് വണ്‍ കണക്ക് പരീക്ഷയുടെ 40 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ അതേപടിയും നേരിയ വ്യത്യാസം വരുത്തിയും ഓണ്‍ലൈന്‍ വാട്‌സാപ്പ് ചാനലില്‍. പ്രവചിക്കപ്പെടുന്ന ചോദ്യങ്ങള്‍ എന്ന പരിചയപ്പെടുത്തലോടെയാണ് ബുധനാഴ്ച പുലര്‍ച്ചെ ചാനല്‍ പുറത്തുവിട്ടത്.
ചോദ്യ പേപ്പറിലെ ഒന്ന്, രണ്ട്, നാല്, അഞ്ച്, 10, 12, 13, 14, 15 ചോദ്യങ്ങള്‍ അതേപടിയും ഏഴ്, 19 ചോദ്യങ്ങള്‍ നേരിയ വ്യത്യാസത്തോടെയും ചാനലില്‍ വന്നിരുന്നു. ബുധനാഴ്ച ചാനല്‍ കണ്ട വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ നന്നായി എഴുതാന്‍ കഴിഞ്ഞു. മറ്റുള്ളവര്‍ക്ക് പരീക്ഷ കഠിനമായിരുന്നു.
കെമിസ്ട്രി, ഇംഗ്ലീഷ് പരീക്ഷകളിലും ഇത് ആവര്‍ത്തിച്ചെന്ന് കുട്ടികളും അധ്യാപകരും പറയുന്നു. ചോദ്യങ്ങള്‍ തയ്യാറാക്കുന്നവരില്‍ ചിലരും ഓണ്‍ലൈന്‍ ക്ലാസ് നടത്തുന്നവരും തമ്മിലുള്ള അനധികൃത ഇടപെടല്‍മൂലം ചോദ്യങ്ങള്‍ ചോരുന്നത് പതിവാണെന്ന് അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും പരാതി ഉന്നയിക്കുന്നുണ്ട്.