വിദ്യാര്‍ഥിളെ ഇനി മുതല്‍ അധ്യാപകര്‍ ‘പോടാ’, ‘പോടി’ എന്ന് വിളിക്കരുതെന്ന് സര്‍ക്കാര്‍. ഇത്തരം പ്രയോഗങ്ങള്‍ വിലക്കി തിരുവനന്തപുരം ജില്ലയിലെ സ്‌കൂളുകളിലേക്ക് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ നിര്‍ദേശം നല്‍കി. മുഖ്യമന്ത്രി പിണറായി വിജയന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ നടപടി.
ഇത്തരം പദപ്രയോഗങ്ങള്‍ വിദ്യാര്‍ഥികളുടെ വ്യ്കതിത്വത്തെ ഹനിക്കുന്ന തരത്തിലുള്ള വാക്കുകളാണെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ മാറ്റം. തിരുവനന്തപുരം വെട്ടുകാട് സ്വദേശി സുധീഷ് അലോഷ്യസ് റൊസാരിയോ എന്നയാളാണ് പരാതി നല്‍കിയത്. അധ്യാപകരുടെ ഇത്തരം പ്രയോഗങ്ങള്‍ കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.