X
    Categories: indiaNews

പട്‌നയില്‍ ഘോഷയാത്രക്കിടെ വിദ്യാര്‍ഥി വെടിയേറ്റ് മരിച്ചു

പട്‌ന: ബിഹാറില്‍ ഘോഷയാത്രക്കിടെ വിദ്യാര്‍ഥി വെടിയേറ്റുമരിച്ചു. വെള്ളിയാഴ്ച രാത്രി പട്‌നയിലെ ഗാന്ധി മൈതാനു സമീപം നടന്ന സരസ്വതി പൂജയോടനുബന്ധിച്ചുള്ള ഘോഷയാത്രയിലാണ് സംഭവം. ജെഹാനാബാദ് സ്വദേശിയായ ധീരജ് കുമാറാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.

ഗുരുതരമായി പരിക്കേറ്റ ധീരജ് കുമാറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് പട്‌ന എസ്.പി മാനവ്ജിത് സിങ് ധില്ലണ്‍ പറഞ്ഞു.

ജാഥയില്‍ ഉണ്ടായിരുന്നവരില്‍ ഒരാള്‍ തോക്കുപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നെന്നും അബദ്ധത്തില്‍ ധീരജിന് വെടിയേല്‍ക്കുകയായിരുന്നുമെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

webdesk13: