സ്‌കൂളിലെ ശുചിമുറിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. വയറ്റില്‍ കുത്തേറ്റ നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം. തലക്കും ഗുരുതരമായി പരിക്കേറ്റതായി പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി.
ഇന്നലെ വഡോദരയിലെ ശ്രീ ഭാരതീയ വിദ്യാലയത്തിലാണ് സംഭവം. മൃതദേഹത്തിനു സമീപത്തു നിന്നു കൊലക്കു ഉപയോഗിച്ചതായി കരുതുന്ന കത്തി കണ്ടെടുത്തു.
സ്‌കൂളിലെ തന്നെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരിക്കും കൃത്യം നടത്തിയതെന്നാണ് ജീവനക്കാര്‍ പറയുന്നത്. ഈ വിദ്യാര്‍ത്ഥിയെ സംഭവത്തിനു ശേഷം കാണാതായി. ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായതായി ജീവനക്കാര്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പൊലീസ് പരിശോധിച്ചുവരികയാണ്.
സമാനരീതിയില്‍ ഡല്‍ഹി റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടിരുന്നു.