X

വിദ്യാര്‍ഥിയെ ലഹരിമരുന്ന് കാരിയറാക്കിയ സംഭവം; ഗൗരവമേറിയതെന്ന് മനുഷ്യാവകാശ കമ്മീഷന്‍

വിദ്യാര്‍ഥിയെ ലഹരിമരുന്ന് കാരിയറാക്കിയ സംഭവം ഗൗരവമേറിയതെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ലഹരിക്കടത്തില്‍ കൂടുതല്‍ കുട്ടികള്‍ ഉള്‍പ്പെടുന്നത് വലിയ വിപത്താണെന്നും പൊലീസ് , എക്സൈസ് എന്നിവരുമായി ചേര്‍ന്ന് ബോധവല്‍ക്കരണം അടക്കം നടപടി ശക്തമാക്കുമെന്നും പറഞ്ഞ മനുഷ്യാവകാശ കമ്മീഷന്‍ വീട്ടുകാരാണ് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതെന്നും പുറത്ത് ഉള്ളവര്‍ക്ക് ചെയ്യാന്‍ പരിധിയുണ്ടെന്നും പറഞ്ഞു.സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍റെ അന്വേഷണ വിഭാഗം കേസ് അന്വേഷിക്കും. നിലവിലെ അന്വേഷണം ത്യപ്തികരമല്ലെന്ന കുടുംബത്തിന്‍റെ ആരോപണത്തിലാണ് നടപടി. പ്രത്യക അന്വേഷണ സംഘം കേസ് അന്വേഷിക്കമമെന്ന് കുടുംബം നേരത്തെ ആവശ്യപ്പെട്ടിരുന്നു.

കേസില്‍ പൊലീസ് പരാതി പോലും എഴുതി വാങ്ങിയില്ലെന്ന് പെണ്‍കുട്ടിയുടെ അമ്മ മാധ്യമങ്ങളിൽ പറഞ്ഞു. രണ്ട് തവണ പൊലീസ് സ്റ്റേഷനില്‍ പോയെങ്കിലും നടപടി ഉണ്ടായില്ല . കാരിയറായി പ്രവര്‍ത്തിച്ച 15 പേരുടെ പേരുകള്‍ പൊലീസിന് എഴുതി നല്‍കിയിരുന്നു. മയക്കുമരുന്ന് ആദ്യം ലഭിച്ചത് സ്കൂളില്‍ നിന്നാണെന്നും പെണ്‍കുട്ടിയുടെ അമ്മ മാധ്യമങ്ങളോട്കേസില്‍ പെണ്‍കുട്ടിയുടെ അയല്‍വാസി പൊലീസ് പിടിയിലായിട്ടുണ്ട് . ലഹരി വില്‍പ്പനയ്ക്ക് ഇയാള്‍ക്കെതിരെ നേരത്തെ കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. രണ്ടാം പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

സംഭവത്തില്‍ കഴിഞ്ഞ ദിവസം പത്ത് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. പ്രദേശവാസിയും ഇതര സംസ്ഥാന തൊഴിലാളിയുമടക്കമുള്ള പത്ത് പേര്‍ക്കെതിരെയാണ് കേസെടുത്തത്. ഇന്‍സ്റ്റഗ്രാം ഗ്രൂപ്പ് വഴി പരിചയപ്പെട്ട ആളുകള്‍ ലഹരിക്കടത്തിന് തന്നെ ഉപയോഗിച്ചുവെന്ന് കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥി വെളിപ്പെടുത്തിയിരുന്നു.

webdesk12: